2011, ജൂൺ 9, വ്യാഴാഴ്‌ച

വിഖ്യാത ചിത്രകാരന്‌ യാത്രാമൊഴി.

     ഖ്ബൂല്‍ ഫിദ ഹുസ്സയിന്‍ എന്ന എം എഫ് ഹുസ്സയിന്‍ ഒട്ടേറെ വിവാദങ്ങള്‍ ബാക്കിയാക്കി രംഗമൊഴിഞ്ഞു.എണ്‍പത് വര്‍ഷത്തെ ചിത്ര രചന  ജീവിതത്തിനിടയില്‍   ഇരുപത്തി അയ്യായിരത്തോളം   ചിത്രങ്ങള്‍ ആണ് അദ്ദേഹം കാന്‍വാസില്‍ പകര്‍ത്തിയത്.

       1970 ല്‍ വരച്ച ചില ചിത്രങ്ങള്‍ ഇരുപത്തി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം 1996 ല്‍ ചില ഹിന്ദു സംഘടനകള്‍ വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ ഇരുപത്തിനാല് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു.ഈ കേസുകള്‍ കോടതി തള്ളിയെങ്ങിലും 2006 ല്‍ ഇന്ത്യ ടുഡെ മാസികക്ക് നല്‍കിയ ചിത്രം വന്‍ വിവാദം ആകുകയും ഹിന്ദു ദേവതകളെ നഗ്നയാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് ഇന്ത്യന്‍ പിക്കാസോ എന്ന് ഫോര്‍ബ്സ് മാഗസിന്‍ വിശേഷിപ്പിച്ച ഈ വിഖ്യാത  ചിത്രകാരന്  നേരെ വധ ഭീഷണി ഉയര്‍ന്നു.ഇതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട എം എഫ് , ദുബായ് , ലണ്ടന്‍ , ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിച്ചു വരികയും കഴിഞ്ഞ വര്ഷം ഖത്തര്‍  പൌരത്വം സ്വീകരിക്കുകയും ചെയ്തു.

         മടങ്ങി വരണമെന്ന് ആഗ്രഹിച്ചിട്ടും എന്ത് കൊണ്ട് എം എഫ് ഹുസയിന് ഇന്ത്യയിലേക്ക്‌ വരാന്‍ കഴിഞ്ഞില്ല? സ്വാഭാവികമായും ഒരു മുസ്ലിം ആയ എം എഫ്, ഹിന്ദു ദേവതകളെ നഗനരായി ചിത്രീകരിച്ചാല്‍ അത് മത വികാരങ്ങളെ വ്രനപ്പെടുത്തും എന്ന് സമ്മതിച്ചാല്‍ തന്നെ (ഹുസയിന്‍ ദൈവങ്ങളെ നഗ്നരായി ചിത്രീകരിച്ചു എന്ന് പറയുന്ന സംഘ പരിവാര്‍, ക്ഷേത്രത്തില്‍ ഉള്ള ബിംബങ്ങളുടെ കാര്യത്തില്‍  മൌനം പാലിക്കുന്നു) ഇതേ വികാരങ്ങള്‍ തസ്ലിമ നസ്രിന്റെയും സല്‍മാന്‍ രുശ്ദിയുടെയും രചനകള്‍ക്ക് ബാധകമാവുന്നില്ല? വിദേശിയായ തസ്ലിമയെ   സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യ എന്ത് കൊണ്ട് സ്വദേശിയെ ഒറ്റപെടുത്തി?
          വരച്ചു കഴിഞ്ഞു ഇരുപത്തിയാറു വര്ഷം ഉണ്ടാകാത്ത പ്രശ്നങ്ങള്‍ എങ്ങനെ 1996 ല്‍ ഉണ്ടാകും? തസ്ലിമാക്കും രുഷിടിക്കും വേണ്ടി വാതോരാതെ ആവിഷ്കാര സ്വതന്ത്രം പറഞ്ഞു നടന്ന ഇടതു പാര്‍ടികള്‍ ഹുസയിന്റെ കാര്യത്തില്‍ നടത്തിയത് കപട മൌനമായിരുന്നു.
           ആവിഷ്കാര സ്വതന്ത്രം പറഞ്ഞു മത വികാരങ്ങളെ വൃണപ്പെട്താന്‍ ശ്രമിച്ചാല്‍ അത് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കും.വര്‍ഗീയത കൊണ്ട് വോട്ടു ഉണ്ടാക്കിയ സംഘ പരിവാരിനു ബാബറി മസ്ജിദ് പ്രശ്നത്തില്‍ സ്കോപ് നഷ്ടപ്പെട്ടതോടെയാണ് ഇരുപത്തി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഹുസയിന്‍റെ ചിത്രവുമായി വന്നത്. അല്ലെങ്കില്‍ റുഷ്ദിക്കും തസ്ലിമാക്കും ആവിഷ്കാര സ്വതന്ത്രവും എം എഫിന് മത നിന്ദയും ആകേണ്ട കാര്യം ഇല്ലല്ലോ. എം എഫ് ഹുസയിനെ സംബന്ധിച്ചിടത്തോളം ഒരു കലാകാരന്‍ എന്നാ രീതിയില്‍ മാത്രമേ ചിത്ര രചനയെ കണ്ടിട്ടുള്ളൂ.മത നിന്ദ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഹിന്ദു മതത്തില്‍ നിന്നും മുസ്ലിം മതത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമായിരുന്നില്ല.

2011, ജനുവരി 16, ഞായറാഴ്‌ച

എവിടെ ആ മീശക്കാരന്‍?


വെള്ളാപ്പള്ളി പറഞ്ഞപ്പോഴാണ് അങ്ങനെ ഒരാളെ കുറിച്ച് ഓര്‍മ്മ വന്നത്. വെള്ള"പ്പള്ളി" പോലെ ഇതും ഒരു പള്ളി ആണ്, സാക്ഷാല്‍ നമ്മുടെ ദേവസ്വം മന്ത്രി ശ്രീ കടന്നപ്പള്ളി ! കേരളത്തെ ഞെട്ടിച്ച ഒരു ദുരന്തം ഉണ്ടായിട്ടു അതിന്‍റെ വകുപ്പ് മന്ത്രിയെ എവിടെയും കണ്ടില്ല.എന്ത് പറ്റി നമ്മുടെ മീശക്കാരന്..(നീണ്ട മീശയും മുടിയും ഉണ്ടായിട്ടു കാര്യമില്ല , കുഞ്ഞാലിക്കുട്ടിയെ പോലെ കൊള്ളുന്നവനാകണം മന്ത്രി എന്നും നമ്മുടെ വെള്ളാപ്പള്ളി ) പ്രതിപക്ഷം പോലും അദ്ധേഹത്തെ മറന്നു പോയി എന്ന് തോന്നുന്നു,അല്ലെങ്ങില്‍ ധാര്‍മിക ഉത്തരാവധിത്വം ഏറ്റെടുത്ത് രാജി വെക്കാന്‍ പറയുമായിരുന്നു!

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

വിനയനില്‍ ഇല്ലാത്തത് വിനയം?


ടുവില്‍ റൂബന്‍ ഗോമസ്സും വിനയനെതിരെ തിരിഞ്ഞു.ബി ഉണ്ണികൃഷ് നനോ ഫെഫ്കയോ ഒന്നുമല്ല സംവിധായകന്‍ വിനയന്റെഇപ്പോഴത്തെ പ്രധാന ശത്രു,മറിച്ച് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് റൂബന്‍ ഗോമസ് ആണ് പുതിയ വില്ലന്‍.ഇങ്ങനെ ഓരോരുത്തരായി വിനയന്റെ ഹിറ്റ്‌ ലിസ്റ്റില്‍ വരുമ്പോള്‍ സ്വാഭാവികമായും ചിന്തിച്ചു പോകുന്നു അപ്പോള്‍ വിനയനല്ലേ കുഴപ്പക്കാരന്‍?ഭൂമി മലയാളത്തിലെ മുഴുവന്‍ പേരും എതിര്‍ ചേരിയില്‍ നിന്നിട്ടും യക്ഷിയും ഞാനും എന്നാ സിനിമ വിനയന്‍ തീയെറ്റരുകളില്‍ എത്തിച്ച് മലയാള സിനിമ പ്രേമികളെ അത്ഭുത പ്പെടുത്തിയ വിനയനില്‍ തീരെ വിനയം ഇല്ലെന്നാണോ കരുതേണ്ടത്?
സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ മുഖസാമ്യമുള്ള ഒരാളെ വെച്ച് സൂപ്പര്‍സ്റാര്‍ എന്ന വിവാദ സിനിമയോടെയായിരുന്നു വിനയന്റെ കടന്നു വരവ്.എന്ന് വെച്ചാല്‍ തുടക്കം മുതല്‍ തന്നെ ഒരു പ്രശ്നക്കാരന്‍ എന്ന ലേബല്‍ ഇദ്ദേഹത്തിനു സിനിമ ലോകം നല്‍കിയിരുന്നു.പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം ശിപായി ലഹള എന്ന ചിത്രത്തോടെ സിനിമ ലോകത്ത് തിരിച്ചെത്തിയ വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തോടെ ഹിറ്റ്‌ചിത്രങ്ങളുടെ ഒരു നീണ്ട നിരയായിരുന്നു.കല്യാണസൌകന്ധികം, പ്രണയനിലാവ്,ആകാശഗംഗ,ദാദ സാഹിബ്‌,രാക്ഷസ രാജാവ്,ഊമ പെണ്ണിന് ഉരിയാടാപയ്യന്‍,വെള്ളിനക്ഷത്രം,അത്ഭുത ദ്വീപ്‌,തുടങ്ങി മോഹന്‍ ലാല്‍ ഒഴികയുള്ള ഏതാണ്ട് എല്ലാ താരങ്ങളെ വെച്ചും പടമെടുത്ത വിനയന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന ഒരു സംവിധായകന്‍ ആയിരുന്നു.ഏതാണ്ട് 300 കുള്ളന്മാരെ വെച്ചെടുത്ത അത്ഭുത ദ്വീപ്‌ ഗിന്നസ് ബുക്കില്‍ അടക്കം ഇടം നേടി.
മലയാളം സിനിമ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന എന്ന ആശയം മാക്ട " യില്‍ കൂടി യാഥാര്തമാക്കിയ വിനയന്‍ അതിന്റെ ജെനറല്‍ സെക്രെടറി കൂടിയായിരുന്നു.താഴെക്കിടയിലുള്ള സാങ്ങേതിക വിദഗ്ദ്ധരുടെ വോട്ടു കൊണ്ടായിരുന്നു വിനയന്‍ ജയിച്ചിരുന്നത്.കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു ദിവസത്തെ അന്നത്തിനു വേണ്ടി ജോലി എടുക്കുന്ന ഒരു പാട് പേര്‍ ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവര്‍ക്ക് പ്രതിമാസ സഹായ പദ്ധതികള്‍ ആവിഷ്കരിച് നടപ്പില്‍ വരുത്താന്‍ വിനയന് കഴിഞ്ഞിരുന്നു.എങ്കിലും ഒരു സ്വെച്ച്ചാധി പതിയെ പോലെ വിനയന്‍ പെരുമാറുന്നു എന്ന ആക്ഷേപം മക്ടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.ഇതിനിടയില്‍ നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്നം മക്ടയെ പിളര്ത്തുകയും ഒട്ടുമിക്ക അറിയപ്പെടുന്ന സംവിധായകരും വിനയനെതിരായി. ഇതിനിടയിലാണ് റോബന്‍ ഗോമസ് എന്ന പുതിയ നിര്‍മാതാവിനെ വെച്ച് വിനയന്‍ പുതിയ സിനിമയെടുത്ത്.വളരെ സാഹസപെട്ട് സിനിമ പുറ ത്തിരക്കിയെങ്ങിലും ചിത്രത്തിന്റെ റിമേക്കിനെ ചൊല്ലി സംവിധായകനും നിര്‍മ്മാതാവും തെറ്റി.താനറിയാതെ പകര്‍പ്പവകാശം വിനയന്‍ വില്‍ക്കാന്‍ ശ്രമിച്ചു എന്നാണു നിര്‍മാതാവിന്റെ പരാതി.
ഒരു പോരാളി എന്ന നിലയില്‍ വിനയനെ നോക്കികണ്ടവരും ഇപ്പോള്‍ ചിന്തിക്കുന്നത് കാനം രാജേന്ദ്രനും സാക്ഷാല്‍ അഴിക്കൊട് മാഷും എന്നാണു വിനയനെതിരെ തിരിയുന്നത് എന്നായിരിക്കാം.

2010, മേയ് 17, തിങ്കളാഴ്‌ച

ഇനി സ്വാശ്രയത്തിന്റെ നാളുകള്‍..

മെഡിക്കല്‍ എന്ജിനീരിംഗ് ഫലം പുറത്ത് വന്നതോടെ കുറച്ചു നാളായി കേള്‍ക്കാതിരുന്ന സ്വാശ്രയം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി തുടങ്ങി.ഈ സ്വാശ്രയം കേരളത്തെ ബാധിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി.ഭരണമുന്നണികള്‍ മാറി മാറി വന്നു.പക്ഷെ രണ്ടു കൂട്ടര്‍ക്കും സ്വാശ്രയത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല.സ്വാശ്രയത്തിന്റെ രക്ത സാക്ഷികള്‍ നിരവധിയാണ്. കൂത്ത് പറംബ് വെടിവെപ്പ് മുതല്‍ രജനി എസ് ആനന്തിനെ പോലുള്ള നിരവധി വിദ്യാര്ത്തികളുടെ പ്രാണന്‍ എടുക്കാന്‍ സ്വശ്രയത്തിനായി. ഫോര്‍മുലകള്‍ മാറി മാറി വന്നു.50:50 തുടക്കത്തില്‍ പറഞ്ഞു കേട്ടങ്ങിലും ഇപ്പോള്‍ നൂറു ശതമാനവും മാനേജ്മെന്റിന്റെ കൈകളില്‍ ആണെന്ന് പറയാം.ഇവര്‍ക്ക് പിന്‍ ബലത്തിന് കോടതി വിധികളും കൂട്ടിനുണ്ട് .ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മുഹമ്മദ് കമ്മിറ്റിയും കേസ് നടത്തിയും സര്‍ക്കാര്‍ മുന്നോട്ട് പോയെങ്ങിലും ഒന്നും എവിടെയും എത്തിയില്ല. മുഹമ്മദ്‌ കമ്മിറ്റി മാത്രം ചെലവാക്കിയത് എഴുപത് ലക്ഷം രൂപയത്രേ. വക്കീല്‍ ഫീസിനത്തില്‍ ചിലാവായത്തിന്റെ സംഖ്യയും കൂടിയാല്‍ അന്‍പത് ശതമാനം വിദ്യാര്‍ത്തികളെ മെരിറ്റില്‍ സൌജന്യമായി പഠിപ്പിക്കാമായിരുന്നു

2009, നവംബർ 20, വെള്ളിയാഴ്‌ച

കൊട്ടീംബിയും കുഞ്ഞേതും പിന്നെ നാട്ടാരും

BY ANWAR SAYEED

ടവത്തൂര്‍ ഗ്രാമനിവാസികള്‍ക്കു എന്നും പൊട്ടിച്ചിരിചചു ഹരം കൊള്ളാന്‍ വിധിക്കപ്പെട്ട രണ്ട് കഥാ പാത്രങങളാണ്ഇരുവരും... സീരിയലും കോമടിയും അരങ്ങു വാഴുന്നതിന്നു മുംബേ ജനിച്ച താരങ്ങളില്‍ താരങ്ങള്‍ ...വെറും കുമാരനായി ജനിച്ച - കുമാരന്‍ , ജീവിത യാത്രയില്‍ എവിടെയോ ഇടിച്ച് കൊട്ടീമ്പി കുമാരനായി , നാട്ടുകാര്‍ ആക്കി എന്നതാവും കൂടുതല്‍ ശരി. ഇയാള്‍ടെ അങ്ങാടി പ്രവേശമാണ് പുകിലുകള്‍ക്കു തുടക്കം കുറിക്കുന്നത് , കൊട്ടീംബി എന്ന ആ വിളി അയാളില്‍ സ്രിഷ്ടിക്കുന്ന കോപത്തിന്റെ ബഹിര്‍ പ്രകടനങ്ങളാണ് ചെരുപ്പക്കാരെ മത്ത് പിടിപ്പിക്കുന്നത്. പകരം കാച്ചുന്ന ഇയാളുടെ ടയലോഗ് വള്‍ഗാരിറ്റിയുടെ കടപ്പുറത്തിനപ്പുറമാണ്.എന്താണീ കോട്ടീംബി ? എങ്ങനെ ആ പേര്‍ വന്നു .....ആരിട്ടു .....ലത്, വിളിക്കുംബോള്‍ എന്തിനയാള്‍ ചൂടാവുന്നു ഇതൊക്കെ ഇന്നും അജ്ഞാതം..ചിലപ്പോള്‍ ചോക്കോബാറെന്നു കരുതി വല്ല കൊട്ടും എടുത്ത് ഈമ്പിയതാവുമോ.. ആവോ ! - എന്തു കുന്തമെങ്കിലുമാവട്ടേ... ഏതായാലും കുന്തം ഈമ്പാന്‍ സാധ്യത കുറവാണ്.
ഇനി നമുക്കു പൊട്ടന്‍ കുഞ്ഞിയേതിനെ നോക്കാം - ഇയാള്‍ ജന്മനാ മന്ദ ബുദ്ധിമാനാണ് , പോരാത്തതിന്നു കൊഞ്ഞനും. പള്ളിപ്പറംബിലാണ് അധിക സമയത്തും... അകാലത്തെ ഉമ്മ - ബാപ്പ വിയോഗം കാരണമത്രെ ഇത്. കബറിന്‍ പുറത്ത് നിന്നാല്‍ അവര്‍ തിരിച്ചു വരുമോ? എന്തോ അവന്‍ അങ്ങനെയാണ്.....മൂപ്പരുടെ കസര്‍ത്ത് അധികവും കുട്ടികളുമായാണു. വലുതായെങ്കിലും കുട്ടിത്തം നില നിന്നു പുള്ളി ആരെ കണ്ടാലും കാച്ചുന്ന ഒരു ടയലോഗ് ഉണ്ട് .. '' ഇന്റുപ്പ മരിച്ചിയോട്ടേ .. ഇന്റുമ്മ മരിച്ചിയോട്ടെ '' ഇതിനു ബദലായി കുട്ടികള്‍ കുഞ്ഞിയേതിനോട് അതേ ടയലോഗ് അങ്ങോട്ട് കാച്ചും, അത് അവന്‍ സഹിക്കില്ല .. പിന്നെ ആ ഒറ്റ മൂലി ടയലോഗുമായി പിറകേ ഓടും,കല്ലുമെടുത്ത്..എറിഞ്ഞാലോ മര്‍മ്മത്ത് തന്നെ കൊള്ളും..കുട്ടികള്‍ ജീവനും കൊണ്ട് ചിതറിയോടും.. പിന്നെ ആ യുദ്ധം തീരാന്‍ ഒടുക്കത്തെ പ്രയോഗം വേറെയുണ്ട് -കുന്ഞിയേതേ '' മമ്മീക്ക വരുന്നുണ്ട്..ഓടിക്കോ...'' അതെ മമ്മീക്ക - ഇറച്ചിക്കാരന്‍ , കൊംബന്‍മീശ, അജാനുബാഹു..കുഞ്ജിയേതിനു പേടി ആയാളെ തന്നേ..മാത്രമല്ല അയാളുടെ സംരക്ഷ്ണത്തിലാണ് കുഞിയേതു കഴിയുന്നതും .
ലുങ്കിയും കയ്യിലാത്ത ബനിയനുമാണു കുമാരന്റെ വേഷം , കക്ഷത്ത് പിടി പോയ ഒരു കുട എപ്പോഴും ഉണ്ടാവും , പിന്നെ ചുണ്ടത്ത് കുറ്റി ബീടി എരിയുന്നുണ്ടാവും ..വലത് കാലേന്തി ഏന്തി നടത്തം. ഒരു ഇത്തിള്‍ കണ്ണി ആയി ഏട്ടന്റെ കൂരയില്‍ കഴിയുന്നു . പുറ്ത്താണ് കിടപ്പ്.. തലയണയായി പീടവും. കുമാരനുള്ള ഏക വിവരം , ഗള്‍ഫു വരവുകാരെ കറിച്ച് - നാട്ടാരറിയും മുംബേ അത് അപ്ടേറ്റാക്കും.. ഗള്‍ഫ് മേനി നോക്കി '' ഔള്ളക്കാ '' എന്നു വിളിക്കും - കൊട്ടീബി വിളി ഒഴിവായി കിട്ടാനാണ് ഈ സോപ്പിങ്ങ്. പേരു , എന്തായാലും - പുള്ളിക്ക് എല്ലാരും ഈ ഔള്ളക്ക തന്നെ. പണ്ട് വിളിച്ചതിന്റെ പ്രായശ്ചിത്തമായി ഗള്‍ഫ്മേനി പേര്‍സ് തുറക്കും , അത് തോന്ന്യാസം വിളിച്ചതിന്റെ പിഴയായി കുമാരന്‍ ഏറ്റു വങ്ങും.
അങ്ങനെ ഒരു സയാഹ്നം,..... റോടിന്റെ ഓരം ചേര്‍ന്നു കൊട്ടീംബി നടന്നു വരികയണ്.. മടവത്തൂരങ്ങാടി തന്നെ ലക്ഷ്യം . ഏന്തി വലിഞ്ഞ് വല്ല മറയത്തും കേറിപ്പറ്റണം, അല്ലെങ്കില്‍ ഗ്ല്‍ഫ് പിരിവു - ചെറുപ്പക്കാര്‍ കുളമാക്കും. ഗള്‍ഫ് മേനിക്കാര്‍ ഇല്ലെങ്കില്‍ കാര്യം പോക്കാ..പതിവു പോലെ തന്നെ അങ്ങാടി കൊട്ടീംബിയെ വരവേറ്റു ... എല്ലാ അലവലാതികളും അങ്ങടിയിലുള്ള ദിവസം ! ......ട്ടീം..ട്ടീം..കൊട്ടീം..കൊട്ടീംബി.കൊട്ടീ... കലാ പരിപാടിക്കു തുടക്കം കുറിചച്,ഏതൊ മൂലയില്‍ നിന്നു ആ വിളി ഉയരുകയായി. ട്ടീം വിളി - മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങി...വെടിക്കെട്ടിനു തിരി കൊളുത്തിയ പോലെ..ഒരുത്തന്‍ വിളിക്കും മറ്റുള്ളവര്‍ ഏറ്റു വിളിക്കും - പൊട്ടിച്ചിരി.. അട്ടഹാസവും ...ഉറഞ്ഞു തുള്ളലുകള്‍...
കൊട്ടീംബിയുടെ സഹികെട്ടു - പോടാ ,,, നാ ....ന്‍റെ അ.....പൂരത്തെറി ! തോലിയുരിക്കുന്ന പച്ചയായ പ്രയോഗങ്ങള്‍ ...കരാട്ടെയാണോ എന്നറിയില്ല കൊട്ടീമ്പി ഒരു കാലു മേലോട്ട് പൊക്കുന്നുണ്ദ്...എന്നാലും ഈ തെറിയും ആസ്വദിക്കാന്‍ ആളുണ്ടല്ലോ എന്നോര്‍ത്ത് പോയി ..തെറിയുടെ വീര്യം ആറുന്നതിന്നു മുമ്പ് ...വീണ്ടും ഉയരുകയായി ''ടീം,,ട്ടീം'' ........ഇനി സാക്ഷാല്‍ കുമാരന്‍ എന്ന് തന്നെ വിളിച്ചാലും ...കൊട്ടീമ്പി കലി തുള്ളും ...കക്ഷത്ത്‌ തിരുകിയ പൂട്ടിയ കുട പൂട്ടാന്‍ പറഞ്ഞാല്‍ ....അതെ അവര്‍ പറയുകയാണ്‌ .... '' കൊട പൂട്ട് ...കൊട പൂട്ട് ''... അങ്ങനെ തെറിയും ചിരിയും ആവോളം ആസ്വദിച്ചു ജനം തളരുന്നേരം ആശാന്‍ മെല്ലെ രംഗം കാലിയാക്കാന്‍ മേനക്കെടുന്നുണ്ടാവും ....പക്ഷെ ജനങ്ങളുണ്ടോ വിടുന്നു . പണ്ടേ ഇയാള്‍ ചൂടാവാതെ ഈ വിളി അവഗണിച്ചിരുന്നെങ്കില്‍... ഈ പുകിലുണ്ടാകുമായിരുന്നോ ! കൂട്ടത്തിലെ ബുജിയുടെ കമന്റ് ,,,,ഏതായാലും ആള്‍ക്കാരെ പ്രതിരോധിക്കാന്‍ ദൈവം അയാള്‍ക്കും കൊടുത്തു ഒരായുധം ...അസഭ്യ വര്‍ഷം...!കുമാരന്‍ , എന്നാലും ടീസന്ടാ ,,, ഈ വിളി ഇല്ലാത്തപ്പോള്‍ ...മോനെ ഞാന്‍ വരെ നന്നായി ...ഇങ്ങളൊക്കെ എനിയെന്നാ നന്നാവുക ? എന്തിനാ മക്കളെ എന്നെ ഇങ്ങനെ പിരാന്തു പിടിപ്പിക്കുന്നേ,,,,സങ്കടത്തോടെ ഒറ്റയ്ക്ക് കാണുമ്പം പറയും ...എന്നിട്ടെന്ത് ഫലം ഇട വഴി മുക്ക് വളയുമ്പോള്‍ വീണ്ടും കൊടുക്കും ഒരേറു,,,,,കല്ല്‌ കൊണ്ടാണെങ്കില്‍ കുമാരന്‍ സഹിക്കും ....പക്ഷെ കൊട്ടീമ്പി *......അണ്സഹികബ്ള് ഈസ്‌ ഇമ്ബോസ്സിബ്ല്,,,,
ആ ഇടയ്ക്കാണ് സ്റ്റോപ്പില്‍ ബസ്സ്‌ വന്നു നിന്നത് , അതിലുള്ളവരുടെ വകയും കൊടുത്തു പാര്‍സല്‍ ...ട്ടീം ട്ടീം ട്ടീം ....വാക്കുകള്‍ ലോപിച്ചിരിക്കുന്നു എല്ലാം യുവജനം തന്നെ അധികവും ...മറു തെറിയുമായി കുമാരന്‍ ബസ്സിന്റെ പിന്നാലെ ഓട്ടമായി ......ഇടക്കാരോ ബീഡി സല്ക്കരത്ത്തിനു മുതിര്‍ന്നു ...അത് ദിനേശ് ബീടിയായിരുന്നു ! അതിലും കലിയായി ! കുമാരന്‍ സാധു ആയതിനാല്‍ സാധു ബീഡി മാത്രമാണ് പുള്ളിക്ക് പത്ഥ്യം ''അനക്കു മാണ്ട ഇങ്ങളെ വബ്ബന്‍ ബീഡി '' സാധുക്കക്ക് സാധു ബീഡി ..ആ ആ ,, അപ്പം കൊട്ടീമ്പി ആള് കൊള്ളാല്ലോ ,,,മറുനാട്ടുകാരന്‍ വക ഒരു തട്ട് ,,,,,, കൊടുത്തു മറു തട്ട് , അതിലും ഒരീമ്പി ഒണ്ട് - പക്ഷെ തുടക്കം പറയാന്‍ കൊള്ളില്ല . ചിലര്‍ മാന്യരായി അഭിനയിച്ച് കുമാരനെ ആശസിപ്പിക്കുന്നുണ്ടാവും , എന്നാല്‍ കുറച്ച് മാറി നിന്ന് അതെ ആള്‍ക്കാര്‍ തന്നെ മറ്റേത്‌ വിളിക്കുന്നുണ്ടാവും.വിളിയും മറുവിളിയും തുടരവേ .....അതാ വരുന്നു നമ്മുടെ മറ്റേ കഥാപാത്രം ! അതെ അവന്‍ തന്നെ , നമ്മുടെ കുഞ്ഞിയേത് .....പൊട്ടന്‍ ,,,ബെല്ലും ബ്രൈക്കുമില്ലാത്ത വരവാ ...എവിടെയെങ്കിലും മുട്ടിയിട്ടു വേണം ഒന്ന് നില്‍ക്കാന്‍ എന്ന മട്ടില്‍ അവന്‍റെ ഊഴം വന്നാല്‍ പരക്കം പായലേ രക്ഷയുള്ളൂ ,,,ഇവനാര്, കൊട്ടീംബിയുടെ രക്ഷക്കെത്ത്തുന്ന അവതാരമോ ? ശങ്കിച്ചു പോയി കുഞ്ഞിയേതെ..... കുഞ്ഞിയേതെ ... ''ഇന്ടുമ്മ മരിച്ച്ചിയോട്ടെ ''.....ആരോ അടക്കി വെച്ചത് പൊട്ടിച്ചു ! ങ്ഹും പോടാ ..ഇന്ടുമ്മേം ഉമ്മാന്ടുമ്മേമ് മരിച്ചിയോത്തെ ( മരിച്ചു പോട്ടേ) ...പൊട്ടന്‍ തിരിച്ചടിച്ചു . താരിടാത്ത്ത നിരത്ത്തായതിനാല്‍ കല്ലുകള്‍ സുലഭം ...പൊട്ടന്‍ കല്ലുകള്‍ പെറുക്കി മടി ശീല നിറക്കാന്‍ തുടങ്ങി ...കുഞ്ഞിയേതെ... '' ഇന്ടുപ്പ മരിച്ച്ചിയോട്ടെ'' വീണ്ടും പൊട്ടിച്ചു ,,,,കുഞ്ഞിയെത് ചൂടായി - ആ ഒറ്റമൂലി ദയലോഗ് അവന്റേതു മാത്രമാണല്ലോ ! മറ്റുള്ളവര്ര്‍ക്ക് എന്ത് കാര്യം ''പോദാ..ന്ടുപാന്റുപ്പാന്റുപ്പേം......... ഉമ്മാന്ടുമ്മേമ്..... എല്ലം ...മരിച്ച്ചിയോത്ത്തെ '' (മരിച്ചു പോട്ടേ) അങ്ങിനെ കല്ലേറു ,, അതാ തുടങ്ങി കഴിഞ്ഞു ...കണക്കിനൊരുവനു കൊള്ളുകയും ചെയ്തു ....പഹയന്ടെ ഒടുക്കത്തെ എയ്മാ ...അവന്‍ പുളഞ്ഞു പിന്നെ , തോമസ്കുട്ടീ വിട്ടോടാ ,,,,,,,എന്നും പറഞ്ഞു തുരു തുരാ ഓട്ടമായി ...പാഞ്ഞെടം പുല്ലു മോളക്കൂല്ല....കണ്‍ട് നിന്നവരെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കുഞ്ഞിയേത് വിളയാടുകയാണ്.കണ്ണില്‍കണ്ടവരോടൊക്കെ ആ ഒറ്റമൂലി ടയലോഗ് കാച്ചുന്നുണ്ട്...ഇന്റുമ്മമരിച്ചിയോത്തെ...ഇന്റുപ്പ മരി...എറിയാന്‍ പിന്നേയും കല്ലുകള്‍ പെറുക്കുന്നുമ്മുണ്ട്...അങാങാടി പേടിച്ചു വിറച്ചു..കുഞ്ഞിയേത് വീര നായകനായി കുപ്പായത്തിന്റ്റെ കൈ രണ്ടും മേലോട്ട് കേറ്റി തിരുകി,നേരെ കുമാരന്റെ അടുത്ത് ചെന്നു , ''എദാ കൊത്തീംബി അനക്ക് ഞാനുണ്ട്..വാദാ ഞമ്മക്ക് പോആലൊ''..കുഞ്ഞിയെത് കൊഞോടേ പറഞ്ഞു, ''ആയിക്കൊട്ടെ ഇഞ്ഞി മന്നത് (നീ വന്നത്) കൊണ്ടാ ഞാന്‍ ഇന്നു രച്ചപ്പെട്ടത്'' കുമാരനു സന്തോഷായി..അങ്ങനെ ആദ്യമായി അവര്‍ യൂണിയനായി..ഇരുവരും തോളില്‍ കൈ ഇട്ട് ഇല്ലാത്ത മാറു വിരിച്ച് സദൈര്യം അങ്ങാടിയിലേക്ക് നടന്നു..........ഇടയ്ക്കു എങ്ങു നിന്നോ ഒരു മുദ്രാവക്യം മുഴങ്ങി...'' കുമാരേട്ടന്‍ സിന്ദാബാത്..കുഞ്ഞിയേതിക്ക സിന്താബാത് ''..ശുഭം

2009, നവംബർ 14, ശനിയാഴ്‌ച

ഈ കടവും കടന്ന്…


By Muhammed Shafeekh

കടവത്തൂര്‍‍ ’ എന്ന നാടിനേക്കാള്‍ പ്രത്യേകതകള്‍ ഉളളവരാണ് കടവത്തൂരുകാര്‍. വ്യത്യസ്ഥ സ്വഭാവവിശേഷങ്ങളും സംഭാഷണശൈലിയും കടവത്തൂരുകാരെ വ്യത്യസ്ഥാരാക്കുന്നു എന്ന് പതിവുമട്ടില്‍ പറഞ്ഞാല്‍ അത്ഭുതമില്ല. കാരണം കടവത്തൂരുകാര്‍ കടവത്തൂരുകാര്‍ മാത്രമാണ്.
ലെഫ്റ്റ് റൈറ്റ്… ലെഫ്റ്റ് റൈറ്റ്…

കടവത്തൂര്‍ ; കടവുകളുടെ നാട്

ണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലാണ് കടവത്തൂര്‍ സ്ഥിതി ചെയ്യുന്നത്. കൊളവല്ലൂര്‍ ആണ് പോലീസ് സ്റ്റേഷന്‍ പരിധി. ലോക്കപ്പ് നിറയെ ബോംബ് ശേഖരമുളള സ്റ്റേഷന്‍. ദിനം തോറും റെയ്‍ഡ് നടത്തി ഇവിടെയുളള ബോംബ് ശേഖരം കുന്നുകൂടുന്ന വാര്‍ത്ത പത്രങ്ങളിലെ പതിവാണ്.

മുമ്പ് പെരിങ്ങളമായിരുന്നു നിയമസഭാ മണ്ഡലമെങ്കില്‍ ഇന്ന് അത് കൂത്തുപറമ്പായി മാറിയിരിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ നിന്നു നിയമസഭയിലെത്തിയിരുന്ന ജനതാദളുകാരന്‍ എംഎല്‍എക്ക് ഇനിയുളള ഇലക്ഷന്‍ വെല്ലുവിളിയാകുമെന്ന് രാഷ്‍‍ട്രീയ വിവക്ഷ.

കടവുകളുടെ നാട്

കടവത്തൂര്‍ ശരിക്കും കടവുകളുടെ നാടാണ്. നാലുവശത്തും കടവുകളാല്‍ ചുറ്റപ്പെട്ട പ്രദേശം, ഏതെങ്കിലും ഭാഗം ഉപരോധിച്ചാലും കടവത്തൂരിലേക്ക് വരാന്‍ വഴികള്‍ പിന്നെയുമുണ്ട്. ഒരു ഭാഗത്ത് കടവത്തൂരിന്‍റെ തലസ്ഥാന നഗരി എന്നു വിളിക്കാവുന്ന ഇരഞ്ഞിന്‍ കീഴിലിന്‍റെ അതിര്‍ത്തിയില്‍ മയ്യഴിപ്പുഴയുടെ ഭാഗമായ കല്ലാച്ചേരിക്കടവ് വരുന്നു. മറ്റൊരിടത്താകട്ടെ കടവല്ലൂരില്‍ നിന്ന് തൊട്ടടുത്ത പട്ടണമായ തലശ്ശേരിയിലെത്താന്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എലിത്തോട് പാലം വരുന്നു.

മഴക്കാലത്ത് എലിത്തോട് പാലം വെളളത്തില്‍ മുങ്ങിക്കഴിയുമ്പോള്‍ കടവത്തൂര്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന കടവത്തൂരുകാര്‍ ആ ദിവസങ്ങള്‍ വെളളത്തില്‍ നീന്തിത്തുടിച്ച് ഘോഷത്തോടെ കൊണ്ടാടുക പതിവാണ്.

കടവത്തൂരിലെ യുവാക്കളില്‍ ഭൂരിഭാഗവും ഗള്‍ഫിലായതിനാല്‍ വെളളപ്പൊക്കത്തിന്‍റെ രസകരമായ കാഴ്ച്ചകള്‍ ക്യാമറയില്‍ ഒപ്പി ഗള്‍ഫിലുളള ബന്ധുമിത്രാദികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇക്കാലത്ത് നാട്ടുകാരുടെ ഹോബി. റോഡില്‍ കൂടുതലും കുണ്ടും കുഴികളുമായതില്‍ ഞങ്ങള്‍ക്ക് പരാതിയൊന്നും കാര്യമായില്ല. മാത്രമല്ല അത് മഴക്കാലത്ത് ആഘോഷിക്കാനുളള ഉപാധികൂടിയാണ്. ഓരോ പ്രാവശ്യത്തേയും വെളളപ്പൊക്കത്തെക്കുറിച്ച് താരതമ്യ പഠനം നടത്തുന്നത് കടവത്തൂരുകാരുടെ മറ്റൊരു ശീലം.

പിന്നെയുളളത് മുണ്ടത്തോട് പാലമാണ് കടവത്തൂരിന്‍റെ മറ്റൊരതിര്‍ത്തി. ഈ പാലം കഴിഞ്ഞാല്‍ പാറക്കടവിലെത്താം (കോഴിക്കോട് ജില്ല). ഇനിയുളള പാലം ‘പാലത്തായി’ പാലമാണ്. ഈ പാലം കടവത്തൂരില്‍ നിന്ന് സ്ഥിരം സംഘര്‍ഷഭൂമിയായ എലാങ്കോട്, പാനൂര്‍ എന്നിവിടങ്ങളിലേക്കുളള യാത്രയുടെ ചവിട്ടുപടിയായി വര്‍ത്തിക്കുന്നു.

സമീപപ്രദേശങ്ങളെ അപേക്ഷിച്ച് അനുദിനം വികസിച്ചു വരുന്ന പ്രദേശം കൂടിയാണ് കടവത്തൂര്‍. മട്ടിലും ഭാവത്തിലും രൂപത്തിലും കടവത്തൂര്‍ പുതുമ തേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കടവത്തൂര്‍ വികസനത്തിന്‍റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു എന്നതിന് ഇവിടുത്തെ കെട്ടിടങ്ങളും പുതുതായി ഉയര്‍ന്നു വരുന്ന വ്യവസായ സ്ഥാപനങ്ങളും തെളിവാണ്.

കടവത്തൂരിന്‍റെ തലസ്ഥാനം

കടവത്തൂരിന്‍റെ തലസ്ഥാന നഗരി എന്ന പദവി ഇരഞ്ഞിന്‍കീഴിലിന് അവകാശപ്പെട്ടതാണ്. കാരണം കടവത്തൂരിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസകേന്ദ്രങ്ങളായ വെസ്റ്റ് യുപി സ്ക്കൂള്‍, വിവിയുപി സ്കൂള്‍, എന്‍ ഐ എ അറബിക്ക് കോളേജ് എന്നിവയും പ്രശസ്തമായ കുറൂളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രവും കടവത്തൂര്‍ പളളിയുമെല്ലാം വരുന്നത് ഇവിടെയാണ്. ഒരു സാംസ്ക്കാരിക തലസ്ഥാനം എന്നു പറയാവുന്ന ഇടം. ഇവിടെ തന്നെയാണ് കടവത്തൂരിലെ പ്രകൃതി രമണീയതയുടെ സൗന്ദര്യമുള്‍‍‍ക്കൊളളുന്ന മണക്കോട്ടു മൂലയും.

മണക്കോട്ടു മൂല

മണക്കോട്ടു മൂല ശരിക്കും ഒരു ഉപദ്വീപാണ്. മൂന്നുഭാഗവും പുഴയാല്‍ മൂടിയ ഒരു പ്രകൃതിരമണീയ തുരുത്ത്. കശുമാവുകളാല്‍ നിറഞ്ഞ ഈ തുരുത്തിലേക്കുളള യാത്രയും ഏറെ ആസ്വാദ്യകരമാണ്. കടവത്തൂരില്‍ ആരുടെയെങ്കിലും കല്യാണം കഴിഞ്ഞാല്‍ ഉടന്‍തന്നെ ചെക്കനും പെണ്ണും ഇവിടെ വരും. കല്യാണ ആല്‍ബത്തിനു ഫോട്ടോയെടുക്കാനും, പിന്നെ ഈ സൗന്ദര്യ ലഹരിയില്‍ അലിയാനും.

മണക്കോട്ട് മൂല മീന്‍പിടുത്തം ഹോബിയാക്കിയവരുടെ കേന്ദ്രം കൂടിയാണ്. രാത്രിയാവട്ടെ പകലാവട്ടെ ഇവിടെ മീന്‍ പിടിക്കാന്‍ വരുന്നവരുടെ ഒരു കൂട്ടം തന്നെയുണ്ടാവും. രാത്രികാലങ്ങളില്‍ മെഴുകുതിരി വെട്ടത്തില്‍ കോഴിപാട്സും മത്തിതലയുമെല്ലാം കോര്‍ത്ത് നാട്ടുകാര്‍ മൂലയുടെ വിവിധയിടങ്ങളില്‍ ഇരിക്കും. അവരുടെ ചൂണ്ടകളില്‍ ചെമ്പല്ലിയും കണ്ണിക്കനും ഏട്ടയും ഞണ്ടും കുരുങ്ങും… ഈ മീന്‍പിടുത്തം വില്‍പനയ്ക്കുവേണ്ടിയല്ല, എല്ലാം തികച്ചും സ്വകാര്യം.

പകലുകളില്‍ പയ്യത്തി, ഇരിമീന്‍, കടുവ എന്നിവയാണ് ചൂണ്ടയില്‍ കുരുങ്ങാറുളള പ്രധാന മീനുകള്‍. ഇതില്‍ ഇരിമീനെ (കരിമീനെന്ന് മറുനാട്ടുകാര്‍ വിളിക്കും) പിടിക്കാന്‍ നാട്ടുകാര്‍ ചൂണ്ടയില്‍ കൊരുക്കുന്നത് എന്തൊക്കെയാണെന്നോ? ഹലുവ, കിണ്ണത്തപ്പം, കിഴങ്ങ്, മൈദ, ചോറ്, കശുമാങ്ങ… അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

മീനിനിട്ടുകൊടുക്കുന്ന തീറ്റകളില്‍ ഏറ്റവും പുതുതായി കണ്ടുപിടിക്കപ്പെട്ടത് ഹല്‍വയും കിണ്ണത്തപ്പവുമാണ്. കടവത്തൂരിലെ മീന്‍പിടുത്തക്കാര്‍ സ്ഥലത്തെ ബേക്കറികളില്‍ ചെന്ന് വൈകുന്നേരങ്ങളില്‍ ഓര്‍ഡര്‍ കൊടുക്കും 50 ഗ്രാം കിണ്ണത്തപ്പം, 50 ഗ്രാം ഹല്‍വ. fish1രാത്രി കറിക്കുളള ഇരിമീനുമായി തിരിച്ച് വീട്ടിലേക്ക് പോരുകയും ചെയ്യും.

മനേത്ത് വയലാണ് കടവത്തൂരിലെ പ്രധാന കളിയിടം. ഇവിടെ ക്രിക്കറ്റ് കളിക്കാത്ത കുട്ടികള്‍ കടവത്തൂരിലില്ല. ചിലപ്പോള്‍ ഈ വയലില്‍ സര്‍ക്കസും മാജിക്കുമൊക്കെ വരാറുണ്ട്. കുറൂളിക്കാവിലെ തിറ മഹോത്സവത്തിന് കാവ് തൊട്ട് മാനേത്ത് വയലുവരെ ട്യൂബ് ലൈറ്റുകള്‍ നിറയും. പിറ്റേന്നത്തെ അന്നദാനത്തിനു മുന്നോടിയായി വെളിച്ചം കൊണ്ടൊരു സദ്യ.

പിരിയുന്നതിനു മുമ്പ് കടവത്തൂരിന്‍റെ ഹൃദയം കീഴടക്കിയ ചില ഐറ്റങ്ങളെ കൂടി പരിചയപ്പെടുത്താം…

പ്രധാന ബേക്കറികള്‍ : കീര്‍ത്തി, ആരതി (രണ്ടിടത്തും പലബിസ്ക്കറ്റ് എന്ന പ്രത്യേക തരം വിഭവം കിട്ടും)
പ്രധാന ക്രിക്കറ്റ് ടീമുകള്‍ : പുഞ്ചിരി, ബിസ്മി
പ്രധാന ഡോക്ടര്‍മാര്‍ ‍: മുഹമ്മദ്, ഇസ്ഹാഖ്
പ്രധാന ലൈബ്രറി: ഐഡിയല്‍
പ്രധാന സ്റ്റേഷനറി കടകള്‍ ‍: ജ്യോതി, കനക, ചന്ദ്രന്‍റെ പീടിക, ഭാസ്ക്കരന്‍റെ പീടിക
ആരാധനാലയങ്ങള്‍ : കടവത്തൂര്‍ പളളി, മസിജിദുല്‍ അന്‍സാര്‍, ശ്രീ കുറൂളിക്കാവ് ഭഗവതിക്ഷേത്രം.

എന്താ ഇനി ഈ കടവും കടന്ന് കടവത്തൂരിലേക്കു വരുന്നോ…?

2009, ജൂലൈ 2, വ്യാഴാഴ്‌ച

സ്വവര്‍ഗ്ഗ രതി : കോടതി ഉത്തരവ്‌ ഇന്ത്യന്‍ സംസ് കാരതോടുള്ള വെല്ലുവിളി

ന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ ട്ടിക്കല്‍ 14 ,21& 15 എന്നിവ നല്‍കുന്ന തുല്യാവകാശം ലംഘിക്കുന്നു എന്ന വിലയിരുത്തലില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ്‌ ഭേദഗതി ചെയ്യാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്‌ ഇന്ത്യന്‍ സംസ്കാരത്തോടുള്ള വെല്ലുവിളിയാനെന്നതില്‍ സംശയമില്ല. പത്ത്‌ വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ആണ് സ്വവര്‍ഗ്ഗ രതി ന്നാണ് 377 വകുപ്പ്‌ പറയുന്നത് . ഇന്ത്യന്‍ സര്‍ക്കാറും ഇത് നിയമ വിധേയമാക്കാനുള്ള ശ്രമത്ത്തിലാനെന്നിരിക്കെ ഇത് ഏതാണ്റ്റ്‌ നടപ്പില്‍ വന്നു കഴിഞ്ഞു.ലൈഗിക അരാജകത്തിനു ഇത് വഴി വെക്കും.പവിത്രമായി നാം കാണുന്ന വിവാഹങ്ങള്‍ക്ക് പ്രസക്തതി ഇല്ലാതാകും.പതിനെട്ട് വയസ്സ്‌ പൂര്‍ത്തിയായ ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ദ്ധത്ത്തില്‍ ഏര്‍പ്പെടാം എന്നാണ് കോടതി അഭ്പ്രയപ്പെട്ടത് .സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള ഓരോ പൌരന്‍റെയും അവകാശത്ത്തിലുള്ള കടന്നു കയറ്റമാണ് കോടതി വിധി. ഇന്ത്യന്‍ ജനസംഖ്യയുടെ 0.03 ശതമാനം പേര്‍ക്ക് സമൂഹത്തില്‍ തുല്യ പരിഗണന കിട്ടുന്നില്ല എന്നാ പേരില്‍ നാസ് ഫൌന്ടാശന് നല്‍കിയ കേസിലാണ് കോടതി ഇത്തരത്തിലുള്ള വിധി നല്‍കിയത്‌. വിവിധ മത തത്വങ്ങളെ കണ്ടില്ലെന്നു നടിച്ച കോടതി ഇന്ത്യന്‍ സംസ്കാരത്ത്തിനെങ്ങിലും പ്രാമുഖ്യം നല്‍കണമായിരുന്നു. ഭരണ ഘടന ഭേദഗതി ഉള്‍പ്പെടയൂല്ല മാര്‍ഗ്ഗങ്ങളില്‍ കൂടി സര്‍ക്കാര്‍ കോടതി ഉത്തരവിനെ നേരിടണം.