മെഡിക്കല്‍ എന്ജിനീരിംഗ് ഫലം പുറത്ത് വന്നതോടെ കുറച്ചു നാളായി കേള്‍ക്കാതിരുന്ന സ്വാശ്രയം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി തുടങ്ങി.ഈ സ്വാശ്രയം കേരളത്തെ ബാധിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി.ഭരണമുന്നണികള്‍ മാറി മാറി വന്നു.പക്ഷെ രണ്ടു കൂട്ടര്‍ക്കും സ്വാശ്രയത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല.സ്വാശ്രയത്തിന്റെ രക്ത സാക്ഷികള്‍ നിരവധിയാണ്. കൂത്ത് പറംബ് വെടിവെപ്പ് മുതല്‍ രജനി എസ് ആനന്തിനെ പോലുള്ള നിരവധി വിദ്യാര്ത്തികളുടെ പ്രാണന്‍ എടുക്കാന്‍ സ്വശ്രയത്തിനായി. ഫോര്‍മുലകള്‍ മാറി മാറി വന്നു.50:50 തുടക്കത്തില്‍ പറഞ്ഞു കേട്ടങ്ങിലും ഇപ്പോള്‍ നൂറു ശതമാനവും മാനേജ്മെന്റിന്റെ കൈകളില്‍ ആണെന്ന് പറയാം.ഇവര്‍ക്ക് പിന്‍ ബലത്തിന് കോടതി വിധികളും കൂട്ടിനുണ്ട് .ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മുഹമ്മദ് കമ്മിറ്റിയും കേസ് നടത്തിയും സര്‍ക്കാര്‍ മുന്നോട്ട് പോയെങ്ങിലും ഒന്നും എവിടെയും എത്തിയില്ല. മുഹമ്മദ് കമ്മിറ്റി മാത്രം ചെലവാക്കിയത് എഴുപത് ലക്ഷം രൂപയത്രേ. വക്കീല്‍ ഫീസിനത്തില്‍ ചിലാവായത്തിന്റെ സംഖ്യയും കൂടിയാല്‍ അന്‍പത് ശതമാനം വിദ്യാര്‍ത്തികളെ മെരിറ്റില്‍ സൌജന്യമായി പഠിപ്പിക്കാമായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ