2011, ജൂൺ 9, വ്യാഴാഴ്‌ച

വിഖ്യാത ചിത്രകാരന്‌ യാത്രാമൊഴി.

     ഖ്ബൂല്‍ ഫിദ ഹുസ്സയിന്‍ എന്ന എം എഫ് ഹുസ്സയിന്‍ ഒട്ടേറെ വിവാദങ്ങള്‍ ബാക്കിയാക്കി രംഗമൊഴിഞ്ഞു.എണ്‍പത് വര്‍ഷത്തെ ചിത്ര രചന  ജീവിതത്തിനിടയില്‍   ഇരുപത്തി അയ്യായിരത്തോളം   ചിത്രങ്ങള്‍ ആണ് അദ്ദേഹം കാന്‍വാസില്‍ പകര്‍ത്തിയത്.

       1970 ല്‍ വരച്ച ചില ചിത്രങ്ങള്‍ ഇരുപത്തി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം 1996 ല്‍ ചില ഹിന്ദു സംഘടനകള്‍ വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ ഇരുപത്തിനാല് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു.ഈ കേസുകള്‍ കോടതി തള്ളിയെങ്ങിലും 2006 ല്‍ ഇന്ത്യ ടുഡെ മാസികക്ക് നല്‍കിയ ചിത്രം വന്‍ വിവാദം ആകുകയും ഹിന്ദു ദേവതകളെ നഗ്നയാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് ഇന്ത്യന്‍ പിക്കാസോ എന്ന് ഫോര്‍ബ്സ് മാഗസിന്‍ വിശേഷിപ്പിച്ച ഈ വിഖ്യാത  ചിത്രകാരന്  നേരെ വധ ഭീഷണി ഉയര്‍ന്നു.ഇതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട എം എഫ് , ദുബായ് , ലണ്ടന്‍ , ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിച്ചു വരികയും കഴിഞ്ഞ വര്ഷം ഖത്തര്‍  പൌരത്വം സ്വീകരിക്കുകയും ചെയ്തു.

         മടങ്ങി വരണമെന്ന് ആഗ്രഹിച്ചിട്ടും എന്ത് കൊണ്ട് എം എഫ് ഹുസയിന് ഇന്ത്യയിലേക്ക്‌ വരാന്‍ കഴിഞ്ഞില്ല? സ്വാഭാവികമായും ഒരു മുസ്ലിം ആയ എം എഫ്, ഹിന്ദു ദേവതകളെ നഗനരായി ചിത്രീകരിച്ചാല്‍ അത് മത വികാരങ്ങളെ വ്രനപ്പെടുത്തും എന്ന് സമ്മതിച്ചാല്‍ തന്നെ (ഹുസയിന്‍ ദൈവങ്ങളെ നഗ്നരായി ചിത്രീകരിച്ചു എന്ന് പറയുന്ന സംഘ പരിവാര്‍, ക്ഷേത്രത്തില്‍ ഉള്ള ബിംബങ്ങളുടെ കാര്യത്തില്‍  മൌനം പാലിക്കുന്നു) ഇതേ വികാരങ്ങള്‍ തസ്ലിമ നസ്രിന്റെയും സല്‍മാന്‍ രുശ്ദിയുടെയും രചനകള്‍ക്ക് ബാധകമാവുന്നില്ല? വിദേശിയായ തസ്ലിമയെ   സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യ എന്ത് കൊണ്ട് സ്വദേശിയെ ഒറ്റപെടുത്തി?
          വരച്ചു കഴിഞ്ഞു ഇരുപത്തിയാറു വര്ഷം ഉണ്ടാകാത്ത പ്രശ്നങ്ങള്‍ എങ്ങനെ 1996 ല്‍ ഉണ്ടാകും? തസ്ലിമാക്കും രുഷിടിക്കും വേണ്ടി വാതോരാതെ ആവിഷ്കാര സ്വതന്ത്രം പറഞ്ഞു നടന്ന ഇടതു പാര്‍ടികള്‍ ഹുസയിന്റെ കാര്യത്തില്‍ നടത്തിയത് കപട മൌനമായിരുന്നു.
           ആവിഷ്കാര സ്വതന്ത്രം പറഞ്ഞു മത വികാരങ്ങളെ വൃണപ്പെട്താന്‍ ശ്രമിച്ചാല്‍ അത് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കും.വര്‍ഗീയത കൊണ്ട് വോട്ടു ഉണ്ടാക്കിയ സംഘ പരിവാരിനു ബാബറി മസ്ജിദ് പ്രശ്നത്തില്‍ സ്കോപ് നഷ്ടപ്പെട്ടതോടെയാണ് ഇരുപത്തി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ഹുസയിന്‍റെ ചിത്രവുമായി വന്നത്. അല്ലെങ്കില്‍ റുഷ്ദിക്കും തസ്ലിമാക്കും ആവിഷ്കാര സ്വതന്ത്രവും എം എഫിന് മത നിന്ദയും ആകേണ്ട കാര്യം ഇല്ലല്ലോ. എം എഫ് ഹുസയിനെ സംബന്ധിച്ചിടത്തോളം ഒരു കലാകാരന്‍ എന്നാ രീതിയില്‍ മാത്രമേ ചിത്ര രചനയെ കണ്ടിട്ടുള്ളൂ.മത നിന്ദ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഹിന്ദു മതത്തില്‍ നിന്നും മുസ്ലിം മതത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമായിരുന്നില്ല.

1 അഭിപ്രായം:

mhdshafeekh@gmail.com പറഞ്ഞു...

some legnts live a long life like m f hussain..