ക ടവത്തൂര്‍ ഗ്രാമനിവാസികള്‍ക്കു എന്നും പൊട്ടിച്ചിരിചചു ഹരം കൊള്ളാന്‍ വിധിക്കപ്പെട്ട രണ്ട് കഥാ പാത്രങങളാണ്ഇരുവരും... സീരിയലും കോമടിയും അരങ്ങു വാഴുന്നതിന്നു മുംബേ ജനിച്ച താരങ്ങളില്‍ താരങ്ങള്‍ ...വെറും കുമാരനായി ജനിച്ച - കുമാരന്‍ , ജീവിത യാത്രയില്‍ എവിടെയോ ഇടിച്ച് കൊട്ടീമ്പി കുമാരനായി , നാട്ടുകാര്‍ ആക്കി എന്നതാവും കൂടുതല്‍ ശരി. ഇയാള്‍ടെ അങ്ങാടി പ്രവേശമാണ് പുകിലുകള്‍ക്കു തുടക്കം കുറിക്കുന്നത് , കൊട്ടീംബി എന്ന ആ വിളി അയാളില്‍ സ്രിഷ്ടിക്കുന്ന കോപത്തിന്റെ ബഹിര്‍ പ്രകടനങ്ങളാണ് ചെരുപ്പക്കാരെ മത്ത് പിടിപ്പിക്കുന്നത്. പകരം കാച്ചുന്ന ഇയാളുടെ ടയലോഗ് വള്‍ഗാരിറ്റിയുടെ കടപ്പുറത്തിനപ്പുറമാണ്.എന്താണീ കോട്ടീംബി ? എങ്ങനെ ആ പേര്‍ വന്നു .....ആരിട്ടു .....ലത്, വിളിക്കുംബോള്‍ എന്തിനയാള്‍ ചൂടാവുന്നു ഇതൊക്കെ ഇന്നും അജ്ഞാതം..ചിലപ്പോള്‍ ചോക്കോബാറെന്നു കരുതി വല്ല കൊട്ടും എടുത്ത് ഈമ്പിയതാവുമോ.. ആവോ ! - എന്തു കുന്തമെങ്കിലുമാവട്ടേ... ഏതായാലും കുന്തം ഈമ്പാന്‍ സാധ്യത കുറവാണ്.
ഇനി നമുക്കു പൊട്ടന്‍ കുഞ്ഞിയേതിനെ നോക്കാം - ഇയാള്‍ ജന്മനാ മന്ദ ബുദ്ധിമാനാണ് , പോരാത്തതിന്നു കൊഞ്ഞനും. പള്ളിപ്പറംബിലാണ് അധിക സമയത്തും... അകാലത്തെ ഉമ്മ - ബാപ്പ വിയോഗം കാരണമത്രെ ഇത്. കബറിന്‍ പുറത്ത് നിന്നാല്‍ അവര്‍ തിരിച്ചു വരുമോ? എന്തോ അവന്‍ അങ്ങനെയാണ്.....മൂപ്പരുടെ കസര്‍ത്ത് അധികവും കുട്ടികളുമായാണു. വലുതായെങ്കിലും കുട്ടിത്തം നില നിന്നു പുള്ളി ആരെ കണ്ടാലും കാച്ചുന്ന ഒരു ടയലോഗ് ഉണ്ട് .. '' ഇന്റുപ്പ മരിച്ചിയോട്ടേ .. ഇന്റുമ്മ മരിച്ചിയോട്ടെ '' ഇതിനു ബദലായി കുട്ടികള്‍ കുഞ്ഞിയേതിനോട് അതേ ടയലോഗ് അങ്ങോട്ട് കാച്ചും, അത് അവന്‍ സഹിക്കില്ല .. പിന്നെ ആ ഒറ്റ മൂലി ടയലോഗുമായി പിറകേ ഓടും,കല്ലുമെടുത്ത്..എറിഞ്ഞാലോ മര്‍മ്മത്ത് തന്നെ കൊള്ളും..കുട്ടികള്‍ ജീവനും കൊണ്ട് ചിതറിയോടും.. പിന്നെ ആ യുദ്ധം തീരാന്‍ ഒടുക്കത്തെ പ്രയോഗം വേറെയുണ്ട് -കുന്ഞിയേതേ '' മമ്മീക്ക വരുന്നുണ്ട്..ഓടിക്കോ...'' അതെ മമ്മീക്ക - ഇറച്ചിക്കാരന്‍ , കൊംബന്‍മീശ, അജാനുബാഹു..കുഞ്ജിയേതിനു പേടി ആയാളെ തന്നേ..മാത്രമല്ല അയാളുടെ സംരക്ഷ്ണത്തിലാണ് കുഞിയേതു കഴിയുന്നതും .
ലുങ്കിയും കയ്യിലാത്ത ബനിയനുമാണു കുമാരന്റെ വേഷം , കക്ഷത്ത് പിടി പോയ ഒരു കുട എപ്പോഴും ഉണ്ടാവും , പിന്നെ ചുണ്ടത്ത് കുറ്റി ബീടി എരിയുന്നുണ്ടാവും ..വലത് കാലേന്തി ഏന്തി നടത്തം. ഒരു ഇത്തിള്‍ കണ്ണി ആയി ഏട്ടന്റെ കൂരയില്‍ കഴിയുന്നു . പുറ്ത്താണ് കിടപ്പ്.. തലയണയായി പീടവും. കുമാരനുള്ള ഏക വിവരം , ഗള്‍ഫു വരവുകാരെ കറിച്ച് - നാട്ടാരറിയും മുംബേ അത് അപ്ടേറ്റാക്കും.. ഗള്‍ഫ് മേനി നോക്കി '' ഔള്ളക്കാ '' എന്നു വിളിക്കും - കൊട്ടീബി വിളി ഒഴിവായി കിട്ടാനാണ് ഈ സോപ്പിങ്ങ്. പേരു , എന്തായാലും - പുള്ളിക്ക് എല്ലാരും ഈ ഔള്ളക്ക തന്നെ. പണ്ട് വിളിച്ചതിന്റെ പ്രായശ്ചിത്തമായി ഗള്‍ഫ്മേനി പേര്‍സ് തുറക്കും , അത് തോന്ന്യാസം വിളിച്ചതിന്റെ പിഴയായി കുമാരന്‍ ഏറ്റു വങ്ങും.
അങ്ങനെ ഒരു സയാഹ്നം,..... റോടിന്റെ ഓരം ചേര്‍ന്നു കൊട്ടീംബി നടന്നു വരികയണ്.. മടവത്തൂരങ്ങാടി തന്നെ ലക്ഷ്യം . ഏന്തി വലിഞ്ഞ് വല്ല മറയത്തും കേറിപ്പറ്റണം, അല്ലെങ്കില്‍ ഗ്ല്‍ഫ് പിരിവു - ചെറുപ്പക്കാര്‍ കുളമാക്കും. ഗള്‍ഫ് മേനിക്കാര്‍ ഇല്ലെങ്കില്‍ കാര്യം പോക്കാ..പതിവു പോലെ തന്നെ അങ്ങാടി കൊട്ടീംബിയെ വരവേറ്റു ... എല്ലാ അലവലാതികളും അങ്ങടിയിലുള്ള ദിവസം ! ......ട്ടീം..ട്ടീം..കൊട്ടീം..കൊട്ടീംബി.കൊട്ടീ... കലാ പരിപാടിക്കു തുടക്കം കുറിചച്,ഏതൊ മൂലയില്‍ നിന്നു ആ വിളി ഉയരുകയായി. ട്ടീം വിളി - മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങി...വെടിക്കെട്ടിനു തിരി കൊളുത്തിയ പോലെ..ഒരുത്തന്‍ വിളിക്കും മറ്റുള്ളവര്‍ ഏറ്റു വിളിക്കും - പൊട്ടിച്ചിരി.. അട്ടഹാസവും ...ഉറഞ്ഞു തുള്ളലുകള്‍...
കൊട്ടീംബിയുടെ സഹികെട്ടു - പോടാ ,,, നാ ....ന്‍റെ അ.....പൂരത്തെറി ! തോലിയുരിക്കുന്ന പച്ചയായ പ്രയോഗങ്ങള്‍ ...കരാട്ടെയാണോ എന്നറിയില്ല കൊട്ടീമ്പി ഒരു കാലു മേലോട്ട് പൊക്കുന്നുണ്ദ്...എന്നാലും ഈ തെറിയും ആസ്വദിക്കാന്‍ ആളുണ്ടല്ലോ എന്നോര്‍ത്ത് പോയി ..തെറിയുടെ വീര്യം ആറുന്നതിന്നു മുമ്പ് ...വീണ്ടും ഉയരുകയായി ''ടീം,,ട്ടീം'' ........ഇനി സാക്ഷാല്‍ കുമാരന്‍ എന്ന് തന്നെ വിളിച്ചാലും ...കൊട്ടീമ്പി കലി തുള്ളും ...കക്ഷത്ത് തിരുകിയ പൂട്ടിയ കുട പൂട്ടാന്‍ പറഞ്ഞാല്‍ ....അതെ അവര്‍ പറയുകയാണ് .... '' കൊട പൂട്ട് ...കൊട പൂട്ട് ''... അങ്ങനെ തെറിയും ചിരിയും ആവോളം ആസ്വദിച്ചു ജനം തളരുന്നേരം ആശാന്‍ മെല്ലെ രംഗം കാലിയാക്കാന്‍ മേനക്കെടുന്നുണ്ടാവും ....പക്ഷെ ജനങ്ങളുണ്ടോ വിടുന്നു . പണ്ടേ ഇയാള്‍ ചൂടാവാതെ ഈ വിളി അവഗണിച്ചിരുന്നെങ്കില്‍... ഈ പുകിലുണ്ടാകുമായിരുന്നോ ! കൂട്ടത്തിലെ ബുജിയുടെ കമന്റ് ,,,,ഏതായാലും ആള്‍ക്കാരെ പ്രതിരോധിക്കാന്‍ ദൈവം അയാള്‍ക്കും കൊടുത്തു ഒരായുധം ...അസഭ്യ വര്‍ഷം...!കുമാരന്‍ , എന്നാലും ടീസന്ടാ ,,, ഈ വിളി ഇല്ലാത്തപ്പോള്‍ ...മോനെ ഞാന്‍ വരെ നന്നായി ...ഇങ്ങളൊക്കെ എനിയെന്നാ നന്നാവുക ? എന്തിനാ മക്കളെ എന്നെ ഇങ്ങനെ പിരാന്തു പിടിപ്പിക്കുന്നേ,,,,സങ്കടത്തോടെ ഒറ്റയ്ക്ക് കാണുമ്പം പറയും ...എന്നിട്ടെന്ത് ഫലം ഇട വഴി മുക്ക് വളയുമ്പോള്‍ വീണ്ടും കൊടുക്കും ഒരേറു,,,,,കല്ല് കൊണ്ടാണെങ്കില്‍ കുമാരന്‍ സഹിക്കും ....പക്ഷെ കൊട്ടീമ്പി *......അണ്സഹികബ്ള് ഈസ് ഇമ്ബോസ്സിബ്ല്,,,,
ആ ഇടയ്ക്കാണ് സ്റ്റോപ്പില്‍ ബസ്സ് വന്നു നിന്നത് , അതിലുള്ളവരുടെ വകയും കൊടുത്തു പാര്‍സല്‍ ...ട്ടീം ട്ടീം ട്ടീം ....വാക്കുകള്‍ ലോപിച്ചിരിക്കുന്നു എല്ലാം യുവജനം തന്നെ അധികവും ...മറു തെറിയുമായി കുമാരന്‍ ബസ്സിന്റെ പിന്നാലെ ഓട്ടമായി ......ഇടക്കാരോ ബീഡി സല്ക്കരത്ത്തിനു മുതിര്‍ന്നു ...അത് ദിനേശ് ബീടിയായിരുന്നു ! അതിലും കലിയായി ! കുമാരന്‍ സാധു ആയതിനാല്‍ സാധു ബീഡി മാത്രമാണ് പുള്ളിക്ക് പത്ഥ്യം ''അനക്കു മാണ്ട ഇങ്ങളെ വബ്ബന്‍ ബീഡി '' സാധുക്കക്ക് സാധു ബീഡി ..ആ ആ ,, അപ്പം കൊട്ടീമ്പി ആള് കൊള്ളാല്ലോ ,,,മറുനാട്ടുകാരന്‍ വക ഒരു തട്ട് ,,,,,, കൊടുത്തു മറു തട്ട് , അതിലും ഒരീമ്പി ഒണ്ട് - പക്ഷെ തുടക്കം പറയാന്‍ കൊള്ളില്ല . ചിലര്‍ മാന്യരായി അഭിനയിച്ച് കുമാരനെ ആശസിപ്പിക്കുന്നുണ്ടാവും , എന്നാല്‍ കുറച്ച് മാറി നിന്ന് അതെ ആള്‍ക്കാര്‍ തന്നെ മറ്റേത് വിളിക്കുന്നുണ്ടാവും.വിളിയും മറുവിളിയും തുടരവേ .....അതാ വരുന്നു നമ്മുടെ മറ്റേ കഥാപാത്രം ! അതെ അവന്‍ തന്നെ , നമ്മുടെ കുഞ്ഞിയേത് .....പൊട്ടന്‍ ,,,ബെല്ലും ബ്രൈക്കുമില്ലാത്ത വരവാ ...എവിടെയെങ്കിലും മുട്ടിയിട്ടു വേണം ഒന്ന് നില്‍ക്കാന്‍ എന്ന മട്ടില്‍ അവന്‍റെ ഊഴം വന്നാല്‍ പരക്കം പായലേ രക്ഷയുള്ളൂ ,,,ഇവനാര്, കൊട്ടീംബിയുടെ രക്ഷക്കെത്ത്തുന്ന അവതാരമോ ? ശങ്കിച്ചു പോയി കുഞ്ഞിയേതെ..... കുഞ്ഞിയേതെ ... ''ഇന്ടുമ്മ മരിച്ച്ചിയോട്ടെ ''.....ആരോ അടക്കി വെച്ചത് പൊട്ടിച്ചു ! ങ്ഹും പോടാ ..ഇന്ടുമ്മേം ഉമ്മാന്ടുമ്മേമ് മരിച്ചിയോത്തെ ( മരിച്ചു പോട്ടേ) ...പൊട്ടന്‍ തിരിച്ചടിച്ചു . താരിടാത്ത്ത നിരത്ത്തായതിനാല്‍ കല്ലുകള്‍ സുലഭം ...പൊട്ടന്‍ കല്ലുകള്‍ പെറുക്കി മടി ശീല നിറക്കാന്‍ തുടങ്ങി ...കുഞ്ഞിയേതെ... '' ഇന്ടുപ്പ മരിച്ച്ചിയോട്ടെ'' വീണ്ടും പൊട്ടിച്ചു ,,,,കുഞ്ഞിയെത് ചൂടായി - ആ ഒറ്റമൂലി ദയലോഗ് അവന്റേതു മാത്രമാണല്ലോ ! മറ്റുള്ളവര്ര്‍ക്ക് എന്ത് കാര്യം ''പോദാ..ന്ടുപാന്റുപ്പാന്റുപ്പേം......... ഉമ്മാന്ടുമ്മേമ്..... എല്ലം ...മരിച്ച്ചിയോത്ത്തെ '' (മരിച്ചു പോട്ടേ) അങ്ങിനെ കല്ലേറു ,, അതാ തുടങ്ങി കഴിഞ്ഞു ...കണക്കിനൊരുവനു കൊള്ളുകയും ചെയ്തു ....പഹയന്ടെ ഒടുക്കത്തെ എയ്മാ ...അവന്‍ പുളഞ്ഞു പിന്നെ , തോമസ്കുട്ടീ വിട്ടോടാ ,,,,,,,എന്നും പറഞ്ഞു തുരു തുരാ ഓട്ടമായി ...പാഞ്ഞെടം പുല്ലു മോളക്കൂല്ല....കണ്‍ട് നിന്നവരെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കുഞ്ഞിയേത് വിളയാടുകയാണ്.കണ്ണില്‍കണ്ടവരോടൊക്കെ ആ ഒറ്റമൂലി ടയലോഗ് കാച്ചുന്നുണ്ട്...ഇന്റുമ്മമരിച്ചിയോത്തെ...ഇന്റുപ്പ മരി...എറിയാന്‍ പിന്നേയും കല്ലുകള്‍ പെറുക്കുന്നുമ്മുണ്ട്...അങാങാടി പേടിച്ചു വിറച്ചു..കുഞ്ഞിയേത് വീര നായകനായി കുപ്പായത്തിന്റ്റെ കൈ രണ്ടും മേലോട്ട് കേറ്റി തിരുകി,നേരെ കുമാരന്റെ അടുത്ത് ചെന്നു , ''എദാ കൊത്തീംബി അനക്ക് ഞാനുണ്ട്..വാദാ ഞമ്മക്ക് പോആലൊ''..കുഞ്ഞിയെത് കൊഞോടേ പറഞ്ഞു, ''ആയിക്കൊട്ടെ ഇഞ്ഞി മന്നത് (നീ വന്നത്) കൊണ്ടാ ഞാന്‍ ഇന്നു രച്ചപ്പെട്ടത്'' കുമാരനു സന്തോഷായി..അങ്ങനെ ആദ്യമായി അവര്‍ യൂണിയനായി..ഇരുവരും തോളില്‍ കൈ ഇട്ട് ഇല്ലാത്ത മാറു വിരിച്ച് സദൈര്യം അങ്ങാടിയിലേക്ക് നടന്നു..........ഇടയ്ക്കു എങ്ങു നിന്നോ ഒരു മുദ്രാവക്യം മുഴങ്ങി...'' കുമാരേട്ടന്‍ സിന്ദാബാത്..കുഞ്ഞിയേതിക്ക സിന്താബാത് ''..ശുഭം
1 അഭിപ്രായം:
THIS IS A FANTASTIC TRUILY STORY I APPRICIATE TO YOU
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ