2009, മേയ് 3, ഞായറാഴ്‌ച

എസ് എസ് എല്‍ സിയിലെ രാഷ്ട്രീയം

ഈ വര്‍ഷത്തെ എസ് എസ് എല്‍ സിയുടെ മൂല്യനിര്‍ണയം എതാന്ട് പൂര്‍ത്തിയായി .വിജയ ശതമാനം റെക്കൊര്‍ ഡാക്കാനാനു അധികൃതരുടെ ശ്രമം . എന്ന് കരുതി വിദ്യാര്‍ത്ത്തികളുടെ നിലവാരം ഉയര്‍ത്ത്തിയാനെന്നു ധരിക്കരുത്‌ .മറിച്ച് മാര്‍ക്ക്‌ വാരികൊടുത്താനിത്.ചോദ്യ പേപ്പറില്‍ "അബദ്ധത്തില്‍ " തെറ്റുകള്‍ വരിക , ഈ തെറ്റുകള്‍ക്ക് ഉത്തരം എഴുതാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുക! തികച്ചും ന്യായം .ഇത്തവണത്തെ പരീക്ഷയിലെ ഒരു വിഷയത്തില്‍ ഇങ്ങനെ ഏഴു ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്രേ.പാസാകാന്‍ വേണ്ടത് പത്ത്‌ മാര്‍ക്കാനെന്നത് ഇതുമായി ചേര്‍ത്ത് വായിക്കുക .ഇങ്ങനെ പാസ്സായാല്‍ ആര്‍ക്കാണ് നേട്ടം? വിഷയത്തില്‍ വേണ്ട അറിവ്‌ ഇല്ലാതെ സര്‍ട്ടിഫിക്കത്റ്റ്‌ കിട്ടിയത് കൊണ്ട് കുട്ടി രക്ഷപ്പെടുമോ? മറിച്ച് സംഭവിക്കുന്നത് നമ്മുടെ വിദ്യഭ്യാസ മേഖലയുടെ നിലവാര തകര്‍ച്ചയാണ് .ഇങ്ങനെ കിട്ടുന്ന സര്‍ട്ടിഫിക്കറ്റുമായി ജോലിക്കും മറ്റും പുറം നാടുകളില്‍ ചെല്ലുമ്പോള്‍ അവര്‍ നമ്മുടെ നാട്ടിലെ വിദ്യഭ്യാസ നിലവാരം വിലയിരുത്തുകയും അര്‍ഹരായവര്‍ക്ക് പോലും അവസരങ്ങ്ങള്‍ ഇല്ലാതാവുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം ഇല്ല.
രാഷ്ട്രീയത്ത്തിണ്ടേ അതിപ്രസരണമാണ് ഇന്ന് നമ്മുടെ വിദ്യഭ്യാസ മേഖലയുടെ ശാപം.എവിടെ നോക്കിയാലും രാഷ്ട്രീയമാണ് .ഇത് ഏറ്റവും കൂടുതല്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍ ആണ് .സര്‍വ്വകലാശാലകള്‍ പരസ്പരം മത്സരിക്കുകയാണ് ,മികവിന്‍റെ കേന്ദ്രങ്ങ്ങള്‍ ആകാനല്ല മറിച്ച് നിരുത്തരവാദത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവ നമുക്ക്‌ നല്‍കുന്നത്‌ .പരീക്ഷകള്‍ യഥാസമയം നടത്താതിരിക്കുക ,ഫലപ്രഖ്യാപനം വൈകിപ്പിക്കുക ,റിസള്‍ട്ട് വന്നാല്‍ തന്നെ ഒര്‍ജിനല്‍ സര്ട്ടിഫിക്കത്റ്റ്‌ നല്‍കുന്നത്‌ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്..പരീക്ഷ കഴിഞ്ഞു വര്‍ഷം കഴിഞ്ഞിട്ടും ഫലപ്രഖ്യാപനം നടത്താത്ത എത്രയോ ഉദാഹരണങള്‍ നമുക്ക് മുന്പിലുന്ടു .നേതാക്കളുടെ സൌകര്യര്ത്തം പരീക്ഷ മാറ്റി വെക്കാന്‍ വരെ നമ്മുടെ സര്‍വ്വകലാശാലകള്‍ തയ്യാറായിട്ടുണ്ട്.കുട്ടികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചോ ഉപരി പഠനതിനുല്ല അവസരങ്ങള്‍ ഇല്ലാതകുന്നതിനെ കുറിച്ചോ ചിന്തിയ്ക്കാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് സമയമില്ല .അവര്‍ സംഘടിക്കുകയാണ് രാഷ്ട്രീയത്ത്തിനധീതമായി ...വിദ്യാര്‍ത്തികല്‍ക്കെതിരായ്..

1 അഭിപ്രായം:

4കൂട്ട് പറഞ്ഞു...

മൊത്തത്തില്‍ കൊള്ളാം അഡ്വ:മുഹമ്മദ്,പിന്നെ പുന്നക്കോളിന്‍റെ വരികളിലൂടെ,കടവത്തൂരിലെ
ആ പഴയ വയല്‍ വരമ്പില് ഞാനും തുള്ളിച്ചാടി..
എല്ലാ ഭാവുകങ്ങള്‍ഊം നേരുന്നു

അന്‍വര്‍ സെയ്ദ്.