2009, ജൂൺ 3, ബുധനാഴ്‌ച

എന്‍റെ സഹപാഠികള്‍ ഇന്നെവിടെ?


താണ്ട് ഇരുപത്‌ വര്‍ഷത്തെ വിദ്യഭ്യാസ ജീവിതം . അതില്‍ തന്നെ ഏഴു വര്‍ഷത്തോളം കാമ്പസ്‌ ജീവിതം .ഇതില്‍ എന്‍ എ എമ്മിലെ ആ മൂന്നു വര്‍ഷം.. അവിടുന്ന് കിട്ടിയ കൂട്ടുകാര്‍ ..ഇപ്പോഴും തുടരുന്ന ബന്ധങ്ങള്‍ ..അറ്റു പോഴെങ്കിലും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ..അധ്യാപകര്‍ ..ഇപ്പോഴും ചെവിയില്‍ അവരുടെ ശബ്ദങ്ങള്‍ ..പല വിധത്തിലുള്ള ഓര്‍മ്മകള്‍ ..ആ കുന്നു കയറി ആദ്യമായി കോളേജില്‍ എത്തിയപ്പോള്‍ കിതപ്പ്‌ അനുഭവപ്പെട്ടെങ്ങിലും ആ വിയര്‍പ്പിന് ഇപ്പോഴും നല്ലൊരു സുഗന്ധം ..
സ്കൂളില്‍ നിന്നും കോളെജിലേക്ക് പോകുമ്പോള്‍ എന്തൊക്കെയോ ആയിരുന്നു മനസ്സില്‍..റാഗിംഗിന്റെ ചെറിയ പേടിയും..പക്ഷെ അവിടെ വിലസുന്ന സീനിയേര്‍സ്‌ ഏതാണ്റ്റ്‌ കടവത്തൂര്‍ പ്ലസ്ടു വില്‍ എന്റെ സീനിയേര്‍സ്‌ ആയിരുന്നതിനാല്‍ എനിക്ക് അത്തരത്തിലുള്ള ഒരു ഓര്‍മയില്ല..നിസാര്‍ വിലഞ്ഞാംബ്രം (ഇപ്പോള്‍ ഖത്തറില്‍ ജോലി,കല്യാണം കഴിഞ്ഞു,ഒരു കുട്ടി ,ഇടയ്ക്ക് കാണാറുണ്ട് ) റഫീക്ക്‌ കാട്ടൂര്‍ (നാട്ടില്‍ തന്നെ ബിസിനസ്‌ ,) കുറുപ്പ് മുസ്തഫ (ദുബായില്‍ ആണെന്നറിയാം )നാഫിഹ് ( സീനിയര്‍ ആണെങ്ങിലും എന്റെയും അന്സറിന്റെയും കൂടെ തന്നെയായിരുന്നു ,സൌദിയില്‍ ജോലി,കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട് ) യു യു സി ഗഫൂര്‍ ,ചെയര്‍മാന്‍ സുബൈര്‍ ,എസ് എഫ്‌ ഐ നേതാവ്‌ ഷൌകത്തലി, നിതിന്‍ (ഡല്‍ഹിയില്‍ ,പാര്‍ടി ഭാരവാഹി ), അസോസിയേഷന്‍ സെക്രടറി മഹറൂഫ്‌ ( വാഹന അപകടത്തില്‍ മരണപ്പെട്ടു ),യാസര്‍ അറഫാത്ത്( എസ് എഫ്‌ ഐ നേതാവ്‌ ,ഇപ്പോള്‍ സൌദിയില്‍ ),ഫൈസല്‍ (ദുബായില്‍ ജോലി ), കോളേജ് ക്യാപ്ടന്‍ ഷമീം ,സജീര്‍ (സിഡ്നിയില്‍ ജോലി,വിവാഹിതന്‍ ),വിവാദ മാഗസിനിലൂടെ പ്രസിദ്ധനായ ശംസുല്‍ഹാക്ക് തുടങ്ങിയവരായിരുന്നു അറിയപ്പെടുന്ന പ്രമാണിമാര്‍ . പെണ്‍കുട്ടികളില്‍ പ്രമുഖ രുഖ്സാന തന്നെ.പിന്നെ ദീപ,സലീന,ആര്‍ട്സ്‌ ക്ലബ്‌ സെക്രട്ടറി റീന ,സാലിഹ (രണ്ടു വര്‍ഷം മുമ്പ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടു )ശംസീര തുടങ്ങിയവരും ഓര്‍മ്മയിലുണ്ട് .
സീനിയേഴ്സിനെ വിട്ടു എന്റെ ബാച്ച്ചിലേക്ക് വരാം .റോയല്‍ ബികൊമിലെ ഏതാണ്റ്റ്‌ എല്ലാവരുമായും ഇപ്പോഴും നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കാരുന്ട്.എന്നാല്‍ കല്യാണം കഴിഞ്ഞു പ്രാരാബ്ധം ഒക്കെ ആയതിനാല്‍ ചിലര്‍ക്ക്‌ ഒന്ന് ഓര്‍ക്കുട്ടില്‍ സ്ക്രാപ്പിനു ഒരു മറുപടി അയക്കാനോ ചാറ്റിങ്ങില്‍ തിരിച്ചൊരു ഹായ് പറയാനോ സമയം കിട്ടാറില്ല.പുല്ലൂക്കര അന്‍സാര്‍ പറഞ്ഞത് പോലെ ഞാനും എന്റെ കെട്ടിയോളും പിന്നൊരു തട്ടാനും എന്ന പോളിസിയാണ് പലര്‍ക്കും.ഒരു ക്രോണിക്‌ ബാച്ചിലര്‍ ആയി തുടരുന്നത് കൊണ്ടാവാം എനിക്ക് മനസ്സിലാകാത്തത്
അബ്ദു റശീദില്‍ നിന്നും തുടങ്ങാം .ദുബായില്‍ ഒരു നല്ല കമ്പനിയിലെ അകൌണ്ടാന്റ്റ്‌ ആയി ജോലി നോക്കുന്നു..എന്നെ പോലെ ഒരു അവിവാഹിതനാണ്.ഇടയ്ക്ക് ചാറ്റിങ്ങില്‍ കിട്ടാറുണ്ട്‌ . അബ്ദു ജലീല്‍ ...കോളേജ്‌ കാലത്ത്‌ ഒരു എസ് എസ് എഫ്‌ പ്രവര്‍ത്ത്കനായിരുയ്ന്നു .ഇപ്പോള്‍ ദുബായില്‍ ജോലി.കല്യാണം കഴിഞ്ഞു .ഒരു കുട്ടിയുണ്ട് .ഇടയ്ക്ക് മെയില്‍ അയക്കാറുണ്ട്. അന്‍സാര്‍ ..കോളേജില്‍ എന്നെ അറിയുന്നവര്‍ ഇയാളെയും അറിയും.ബികോമിന് ശേഷം എം ബി എ കഴിഞ്ഞ അന്‍സാര്‍ ഇപ്പോള്‍ ബാങ്കളൂരില്‍ സ്വന്തം ബിസിനസ്‌ ആണ്.വിവാഹിതനും ഒരു ആണ്‍ കുട്ടിയുടെ പിതാവുമാണ്.ഇടയ്ക്കിടയ്ക്ക് ഫോണ്‍ വഴി ബന്ധപ്പെടുന്നു . അനീഷ്കുമാര്‍ ഒരു വര്‍ഷം മുമ്പ് ബന്ധപ്പെട്ടപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. അബ്ദുല്‍ കാദര്‍ ബി കോമിനു ശേഷം എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സും കഴിഞ്ഞു ഇപ്പോള്‍ ബാങ്കളൂരില്‍ ഒരു ഐ ടി കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു.അവിവാഹിതനാണ് .എങ്ങിലും ചാറ്റിങ്ങില്‍ എപ്പോഴും കല്യാണത്തെ കുറിച്ചുള്ള ചിന്തകളാണ് . അജിത്കുമാര്‍ ഇപ്പോഴും പാര്‍ടിയില്‍ സജീവമാണ് .തിരുവനന്തപുരത്ത്‌ ഡി വൈ എഫ്‌ ഐയുടെ യുവധാര മാസികയുടെ പത്രാധിപരാണ് കക്ഷി .വിവാഹത്തെ പറ്റി ചിന്തിച്ചിട്ട് പോലും ഇല്ല.ഇടയ്ക്ക്‌ ചാറ്റ് ചെയ്യാറുണ്ട് .കരിയാട്‌ സ്വദേശിഅഷ്‌റഫ്‌ ഇപ്പോള്‍ ദുബായില്‍ ആണ്.വിവാഹിതനാണ് . പാറക്കടവ്‌ ബഷീര്‍ ഒരു വര്‍ഷം മുമ്പ് വിളിച്ചപ്പോള്‍ ഷാര്‍ജയില്‍ ആണ് ഉള്ളത്‌ .വിവാഹിതനാണ് . മസില്‍ പിടിച്ചു നടന്നിരുന്നധന്യജ്‌ ബികോം കഴിഞ്ഞു എം എസ് സി യും എന്‍ എ എമ്മില്‍ നിന്നും കഴിഞ്ഞു ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു.ഒരു വര്‍ഷം മുമ്പ് വിവാഹിതനായി. ഹിജാസ് ഹംസ .എല്ലാ പെണ്‍കുട്ടികളും അറിയും ഇയാളെ .കക്ഷി ഒരുപാട്‌ മാറിപ്പോയി .ഇപ്പോള്‍ ദുബായില്‍ എം പോസ്റ്റില്‍ സീനിയര്‍ അക്കൌണ്ടന്റ്റ് .വിവാഹിതന്‍. ചെറുപ്പരംബ സ്വദേശി ഇബ്രാഹിംഇപ്പോള്‍ കുവൈറ്റില്‍ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ്റ് ആണ് .വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ് .
ഇമ്പു എന്ന ഇബ്രാഹിം പാറക്കടവ്‌ ഇപ്പോള്‍ കുവൈറ്റില്‍ ബിസിനസ്‌ ആണ് .വിവാഹിതനും രണ്ടു വയസ്സുള്ള മുഹമ്മദ്‌ നിഹാലിന്റെ പിതാവുമാണ് . ഒരു വിസിറ്റിംഗ് സ്ടുടന്റ്റ്‌ ആയിരുന്ന ഇസ്മായില്‍ ഇപ്പോള്‍ ഖത്തറില്‍ ഒരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു . അബുദാബിയില്‍ ഒരു ബാങ്കില്‍ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് കുട്യാടി സ്വദേശിജംഷിദ്.ബികോമിന് ശേഷം എം സി എ കഴിഞ്ഞ ജംഷി വിവാഹിതനാണ് . പാറക്കടവിലെമഹമൂദ്‌ മൊയ്തു ഹാജി ഖത്തറില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ അകൌണ്ടാന്റ്റ്‌ ആയി ജോലി നോക്കുന്നു .വിവാഹിതനാണ് .ഒരു കുട്ടിയുണ്ട് . സ്ടുടന്റ്റ്‌ എഡിടര്‍ ആയിരുന്നമുഹമ്മദ്‌ അബ്ദുള്ള ദുബായില്‍ ഒരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു . തലശ്ശേരി സ്വദേശിയും എസ് ഐ ഓ പ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ്‌ സാബിര്‍ ഇപ്പോള്‍ ബാംഗളൂരില്‍ ആണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത് . ക്ലാസില്‍ എപ്പോഴും ചിരിച്ചു കൊണ്ടിരുന്ന പുല്ലൂക്കര (അദ്ധേഹത്തിന്റെ വാക്കില്‍ ഗ്രാസ് ലാന്റ് )നിവാസി മുഹമ്മദ്‌ അന്‍സാര്‍ ഇപ്പോള്‍ അല്‍ ഐനില്‍ ഒരു കന്‍സ്ട്രക്ടഷന്‍ കമ്പനിയില്‍ അട്മിനിസട്രടര്‍ ആണ് .ബികോമിന് ശേഷം അന്‍സാര്‍ എം ബി എ പൂര്‍ത്തിയാക്കി.വിവാഹിതനാണ് .ഒരു ആണ്‍ കുട്ടിയുടെ പിതാവും ആണ്. ഇനി നമ്മുടെ ബഹുമാനപ്പെട്ട ചെയര്‍മാന്‍. ദുബായിലെ പ്രമുഖ കമ്പനിയിലെ സെയില്‍സ്‌ മാനേജരാണ് നമ്മുടെ മുഹമ്മദ്ശഹീല് .വിവാഹിതനും സാനിയ എന്ന പെണ്‍ കുട്ടിയുടെ പിതാവും ആണ്. കുട്യാടി സംഘത്തിലെ മറ്റൊരു അംഗമായിരുന്ന നിസാര്‍ബികോമിന് ശേഷം എം ബി എ കഴിഞ്ഞു ഇപ്പോള്‍ ദുബായില്‍ ഒരു പ്രമുഖ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു .ഞങ്ങളുടെ ജുനിയര്‍ ആയിരുന്ന സജ്നയെ(പോളിമര്‍ കെമിസ്ട്രി )യാണ് നിസാര്‍ കല്യാണം കഴിച്ചത് .ഒരു ആണ്‍കുട്ടിയുണ്ട് ഇവര്‍ക്ക്‌ .പാനൂര്‍ സ്വദേശി നൌഫല്‍ എ കെ പി യും എടക്കാട് സ്വദേശി നൌഷാദും ഒരു വര്‍ഷം മുന്‍പ്‌ ബന്ധപ്പെട്ടപ്പോള്‍ ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു .അടുത്ത കുട്യാടിക്കാരന്‍ നൌഷാദ്‌ എം എംഇപ്പോള്‍ കുവൈറ്റില്‍ ഒരു കമ്പനിയില്‍ അക്കൌന്ടന്റ്റ്‌ ആയി വര്‍ക്ക്‌ ചെയ്യുന്നു.മറ്റൊരാള്‍പ്രദീഷ്‌ കോഴിക്കോട്‌ ഒരു കംപ്യുട്ടര്‍ സ്ഥാപനത്തില്‍ ആണ്.കൂരാറ സ്വദേശി റംഷാദുംബികോമിന് ശേഷം എം എസ് സി ചെയ്തു ഇപ്പോള്‍ ദുബായില്‍ ആണെന്നാണ്‌ വിവരം.കുട്യാടി സംഘത്തലവന്‍ സാദത്ത്‌ ഇപ്പോള്‍ നാട്ടില്‍ തന്നെ ബിസിനസ്‌ ആണ്.എസ് എഫ്‌ ഐ നേതാവായിരുന്ന സാദിക്ക്‌ ഇപ്പോള്‍ ദുബായിലാണ് ഉള്ളത്‌.പാനൂരിലെ ഷംസീര്‍ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞു ദുബായില്‍ ഒരു കമ്പനിയില്‍ വര്‍ക്കു ചെയ്യുന്നു .സുബൈര്‍ കല്ലിക്കണ്ടിയിലെ ഒരു സ്ക്കൂളില്‍ ഓഫീസ്‌ മാനേജരായും ശിമ്മിത്ത് മുംബായില്‍ ഒരു കമ്പനിയിലും സുജീഷ് ചെന്നൈയിലും അക്കൌന്ടന്റ്റ്‌ ആയി വര്‍ക്ക്‌ ചെയ്യുന്നു.മൂവരും അവിവാഹിതരാണ്.സുനീജ്‌ ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു .വിവാഹിതനാണ് .ഷഹീര്‍ദുബായിലും സത്താര്‍ ബാങലൂരിലും ഷക്കീര്‍ ഖത്തറിലും ജോലി ചെയ്യുന്നു .തസ്നീംകുട്യാടിയില്‍ സ്വന്തം ഒപ്ടിക്കല്‍ ഷോപ്പ് നടത്തുന്നു.
പെണ്‍കുട്ടികളില്‍ ഏതാണ്റ്റ്‌ എല്ലാവരും നല്ല വീട്ടമ്മമാരായി കഴിയുന്നു.എങ്കിലും ഷീജ സി എ പാസ്സായതായി അറിയാന്‍ കഴിഞ്ഞു.ഫാജില ഇടക്കാലത്ത്‌ ദുബായില്‍ വര്‍ക്ക്‌ ചെയ്തിരുന്നു.ബികോമിന് ശേഷം ഷിമ്മി ,ജിഷ,ഫാജില,സലീന,ഷീജ,കദീജ എന്നിവര്‍ എം കോമും ബുനൈര ബി എഡും പൂര്‍ത്തിയാക്കി .മേല്‍ പറഞ്ഞ വിവരങ്ങള്‍ ആര്‍ക്കെങ്കിലും അപ് ഡാറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ advmohdk@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയക്കാന്‍ അഭ്യര്ത്ഥന.

അഭിപ്രായങ്ങളൊന്നുമില്ല: